മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപെടാൻ വഴിതെളിഞ്ഞത് 10 വയസ്സുകാരൻ്റെ ബുദ്ധി…

നെട്ടൂർ : കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തു.

വൈകീട്ട് ആറരയോടെ പത്തുവയസ്സ് പ്രായമുള്ള രണ്ട് കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയ ഒരാൾ മിഠായി നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച ഇയാൾ ആദ്യം കുട്ടികൾക്ക് മിഠായി നൽകി. എന്നാൽ, ഒരു കുട്ടി ഇനിയും മിഠായി വേണമെന്ന് ഇയാളോട് പറഞ്ഞു. ഇതോടെ ഇയാൾ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന വാനിലേക്ക് മിഠായി എടുക്കാൻ പോയ തക്കത്തിൽ കുട്ടികൾ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!