പട്ടാപ്പകൽ… കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാക്കിലാക്കി,  രണ്ടുപേർ പിടിയിൽ…

കോഴിക്കോട് : പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഒരു സ്ത്രീയും പുരുഷനും പിടിയിലായി. കർണാടക സ്വദേശികളായ നാടോടികളായ രണ്ടുപേരാണ് കസ്റ്റഡിയിലായത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടുപോകാൻ നോക്കിയത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനാ യിരുന്നു ശ്രമം. കുടെയുണ്ടായിരുന്ന കുട്ടികൾ വിവരം നാട്ടുകാരെ അറിയിക്കു കയായിരുന്നു. നാട്ടുകാർ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികൾ ഇവരുടെ പിന്നാലെ ഓടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!