സ്കൂൾ മുതൽ വീട് വരെ ആന ഓടിച്ചു; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് : വിദ്യാർത്ഥിൾക്കു നേരെ ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

വയനാട് പൊഴുതന സ്കൂൾ മുതൽ വീട് വരെ വിദ്യാർത്ഥികളെ ആന ഓടിച്ചു. റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർഥികളാണ് കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാർത്ഥികളാണ്. ഇരുചക്ര വാഹന മടക്കം ആന നശിപ്പിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. മഴക്കാലമായതോടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ വീടിനടുത്ത് വരെ കാട്ടാന ഓടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!