കോട്ടയം വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി

കോട്ടയം : വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറി.

കനത്ത മഴയെ തുടർന്നാണ്  വിജയപുരം വടവാതൂർ മോസ്കോ ബണ്ട് റോഡിൽ വെള്ളം കയറിയത്.

വടവാതൂരിലെ കടത്തുകടവ് മുതൽ മോസ്ക്കോ വരെയുള്ള പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്.

പാടശേഖരങ്ങളോട് ചേർന്നുള്ള റോഡായതിനാൽ പാടത്തെ വെള്ളം കുറയാതെ റോഡിലെ വെള്ളം ഇറങ്ങില്ല എന്ന പ്രതിസന്ധിയുമുണ്ട്. ഇരുചക്ര വാഹനങ്ങൾക്കാണ് വെള്ളം കയറിയതോടെ യാത്രാ തടസം വലിയ നേരിടുന്നത്.

കോട്ടയം ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഒട്ടേറെ പേർ ഒഴിവുനേരം ചെലവിടാനും  വടവാതൂർ ബണ്ട് റോഡിൻ്റെ സൗന്ദര്യ കാഴ്ചകൾ തേടി എത്താറുള്ള പ്രദേശവുമാണ് ഇത്.
റോഡിൻ്റെ സമീപവാസികളും വെളളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

കോട്ടയം നഗരസഭ കുമാരനല്ലൂർ സോണേൽ ഓഫീസിൻ്റെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്.

കോട്ടയം നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന് ആണ് പരിക്കേറ്റത്.

കുമാരനല്ലൂർ സോണൽ ഓഫീസിലെ സൂപ്രണ്ടിന്റെ ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ അപ്രതീക്ഷിതമായി ഇടിഞ്ഞു വീണത്.

ഓഫീസ് ക്യാബിനുള്ളിൽ ശ്രീകുമാർ ജോലികൾ ചെയ്യുന്നതിനിടെയാണ് പാളി അടർന്ന് ശരീരത്തിലേക്ക് വീണത്.

ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി  സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!