മാലിദ്വീപ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് .
മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന ഉള്‍പ്പടെയുള്ള മൂന്ന് മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം നൽകുകയും ചെയ്തു.