4 വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; അമ്മയുടെ നിർണായക മൊഴി പുറത്ത്

എറണാകുളം : നാലു വയസുകാരി മകളെ പുഴയിൽ എറിഞ്ഞു കൊന്നത് ഭർത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി. കുട്ടിയിൽ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താൻ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. അതേസമയം, ചോദ്യം ചെയ്യൽ ഇന്നും തുടരും

കുഞ്ഞിന്റെ പോസ്റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടായത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞ് മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുഞ്ഞ് ക്രൂര ബലാൽസംഗത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തി. ഒന്നോ രണ്ടോ വട്ടമല്ല നിരന്തരം കുഞ്ഞിനെ ചൂഷണം ചെയ്തതായി ഡോക്ടർ പൊലീസിനെ അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇരയാക്കി. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപ്പോർട്ടിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ബന്ധുക്കളിലേക്ക് നീങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!