സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000ന് മുകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000ന് മുകളിൽ.
പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 70000ന് മുകളിൽ എത്തിയത്.

ഇന്ന് 70,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്.  8755 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞദിവസം ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി 70,000ൽ താഴെയെത്തിയത്.

പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന‌ നിലവാരമാണ് വ്യാഴാഴ്‌ച രേഖപ്പെടുത്തിയത്.

തുടർന്ന് വില ഉയരുകയായിരുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് സ്വർണവില ഉയരാൻ ഇടയാക്കിയത്. എന്നാൽ ഓഹരി വിപണിയിൽ വീണ്ടും ഉണർവ് പ്രകടമായതോടെ നിക്ഷേപകർ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവില ഇടിയാൻ കാരണമായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!