ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്ന ദിവസം ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

തൊടുപുഴ : നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെ തിരെ ജനുവരി 9 ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

9 നു തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഗവർണറുടെ പരിപാടിയിൽ മാറ്റമുണ്ടാകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വ്യക്തമാക്കി.

ഇടത് തീരുമാനത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!