ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ.
കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; സമഗ്രമായ മോക് ഡ്രില്ലുകൾ, സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം…
