കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് കളമൊരുങ്ങു കയാണ്. ആവേശകരമായ കലാശപ്പോ രാട്ടത്തില്‍ കേരളം . കേരളത്തിന് കിരീടം നേടാനാകുമെന്ന് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി . കേരളത്തിന്റെ ഒരുക്കങ്ങളെല്ലാം മികച്ചത്.
കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ ആത്മവിശ്വാസം നൽകുന്നു. വിദർഭ കരുത്തരെങ്കിലും ഭയക്കുന്നില്ല. എല്ലാ മലയാളികളുടെയും പ്രാർത്ഥനയും പിന്തുണയും ടീമിന് ഉണ്ടാകണമെന്നും കേരള ക്യാപ്റ്റൻ സച്ചിൻ ബേബി. കപ്പ് നേടും വരെ പോരാടും. കേരള ടീമിനൊപ്പമുള്ള ഒന്നര പതിറ്റാണ്ട് യാത്രയിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണിത്.
കോച്ചിന്റെ പരിശീലനമുറകളാണ് കേരളത്തിന്റെ ബാറ്റിങ് ശക്തിയാർജിക്കാൻ കാരണം. അവസാന ക്യാച്ച് കൈകളിൽ എത്തിയത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമുള്ള നിമിഷമാണെന്നും സച്ചിൻ ബേബി പറഞ്ഞു. സച്ചിൻ ബേബിയുടെ പട രചിച്ചത് പുതു ചരിത്രമാണ്. 74 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനൽ കളിക്കുന്നത്.
രഞ്ജി ട്രോഫി ഫൈനലിനൊരുങ്ങി കേരളം…
