പാൽ വില ഉയർത്തി മദർ ഡയറി, ലിറ്ററിന് വർദ്ധിച്ചത്…

ന്യൂഡൽഹി ,: പാൽ വില ഉയർത്തി ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറി. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവ് ഭാഗികമായി നികത്തുന്നതിനായാണ് നടപടി. ലിറ്ററിന് രണ്ട് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ നിലവിൽ വന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാലിന്റെ സംഭരണച്ചെലവിലെ വർദ്ധനവ് പരിഹരിക്കുന്നതിനാണ് ഈ വില വർദ്ധനയെന്ന് മദർ ഡയറി ഉദ്യോഗസ്ഥർ പറഞ്ഞു. ലിറ്ററിന് 4-5 രൂപ വരെ സംഭരണച്ചെലവ് വർദ്ധിച്ചതായാണ് റിപ്പോർട്ട്.

സ്വന്തം ഔട്ട്‌ലെറ്റുകൾ വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും മദർ ഡയറി പ്രതിദിനം 35 ലക്ഷം ലിറ്റർ പാൽ വിൽക്കുന്നതായാണ് കണക്കുകൾ. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വേതനം നൽകി കർഷകരെ തുടർന്നും പിന്തുണയ്ക്കാൻ വില പരിഷ്കരണം സഹായിക്കുമെന്നും കമ്പനി അറിയിച്ചു. ദില്ലി-എൻ‌സി‌ആറിൽ, കമ്പനിക്ക് നൂറുകണക്കിന് പാൽ ബൂത്തുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75  മുതൽ 80 ശതമാനം മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നുണ്ട്. അതേസമയം,  തുടർച്ചയായി വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളെ വലച്ചേക്കാം

ദില്ലി-എൻ‌സി‌ആറിൽ  ടോൺഡ് പാലിന്റെ  വില ലിറ്ററിന് 54 രൂപയിൽ നിന്ന് 56 രൂപയായി ഉയർത്തി. ഫുൾ ക്രീം പാൽ വില ലിറ്ററിന് 68 രൂപയിൽ നിന്ന് 69 രൂപയായി ഉയരും. ടോൺഡ് പാലിന്റെ  വില ലിറ്ററിന് 56 രൂപയിൽ നിന്ന് 57 രൂപയായി ഉയർത്തി, ഡബിൾ ടോൺഡ് പാലിന്റെ വില ലിറ്ററിന് 49 രൂപയിൽ നിന്ന് 51 രൂപയായി. പശുവിൻ പാലിന്റെ വില ലിറ്ററിന് 57 രൂപയിൽ നിന്ന് 59 രൂപയായി ഉയർത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!