അജ്മാന്‍: കോട്ടയം പാമ്പാടി സ്വദേശി പാറയ്ക്കൽ വീട്ടിൽ കുര്യാക്കോസ് ജോര്‍ജ് (53) നെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
നാല് വര്‍ഷമായി കുര്യാക്കോസ് അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.
മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
