ഇടുക്കി: മൂന്നാറിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് ബോഡിമെട്ടില്‍ നിന്ന് പിടിയിലായത്.
ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
