തൃശൂർ: സിപിഎം നേതാക്കൾ കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സമാനമായി തുമ്പൂർ സഹകരണ ബാങ്കിൽ വൻ തട്ടിപ്പുമായി കോൺഗ്രസ്.
വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണ സമിതിയുടെ അറിവോടെ മൂന്നര കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മുൻ ബാങ്ക് പ്രസിഡന്‍റും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നിലനിന്നിരുന്ന കാലത്താണ് വലിയ തട്ടിപ്പ് നടപ്പിലാക്കുന്നത്. റെജി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമി, ഉടമസ്ഥൻ അറിയാതെ ഈട് വച്ച് വലിയ തുക ലോൺ എടുത്തു എന്നാണ് കേസ്. സമാനമായ മറ്റ് പല ക്രമക്കേടുകളും ഇതേ പോലെ നടന്നിട്ടുണ്ട് എന്ന റിപോർട്ടുകൾ ആണ് പുറത്ത് വരുന്നത്
ഭൂമി താൻ അറിയാതെ മറ്റ് ചിലർ പണയപ്പെടുത്തിയെന്ന് മനസിലായതോടെ റജി കൊടകര മജിസ്ട്രേറ്റ് കോടതിയിൽ ബാങ്ക് ഭരണസമിതിയ്ക്തിരെ പരാതി നൽകിയിട്ടുണ്ട്. 2024 ലെ ആദ്യ കേസായാണ് തുമ്പൂർ സാമ്പത്തിക ക്രമക്കേട് കേസ് പുറത്ത് വരുന്നത്. ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങളെ ഉടൻ ചോദ്യം ചെയ്‌തേക്കും.