കോട്ടയം : കുറിച്ചി ആതുരാശ്രമം മഠാധിപതിയും, ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ്, ആതുരസേവാസംഘം ചാരിറ്റബിൾ സൊസൈറ്റി, ബ്രഹ്മവിദ്യാശ്രമം ട്രസ്റ്റ്, എന്നിവയുടെ സ്ഥാപകനും ആയിരുന്ന ആതുരദാസ് സ്വാമിയുടെ 13-ാമത് മഹാസമാധി വാർഷികവും 111-ാം ജയന്തിയും ഇന്നും, നാളെയും കുറിച്ചി ആതുരാശ്രമത്തിൽ നടക്കും.
ഇന്ന് സമാധി പൂജ, ഗുരുപൂജ എന്നിവയും മറ്റ് വൈദിക ചടങ്ങുകളും നടക്കും. കൃഷിമന്ത്രി പി. പ്രസാദ് സമാധി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്യും.
നാളെ 10ന് നടക്കുന്ന ജയന്തി സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആതുരസേവാ സംഘം പ്രസിഡൻ്റ് പി. ഗോപാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നതും ക്നാനായസഭ വലിയ മെത്രാപ്പൊലീത്ത കുറിയാക്കോസ് സേവേറിയോസ്, അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തുന്നതും ആണ്.
കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) ചെയർമാൻ സി.കെ ശശിധരൻ, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ചെയർപേഴ്‌സൺ ലതിക സുഭാഷ് എന്നിവർ ആശംസ അർപ്പിക്കും.
സ്വാമി ആതുരദാസ് വിദ്യാഭ്യാസ പുരസ്ക്കാരവും, പെയിൻ ആൻഡ് പാലിയേറ്റീവ് സാമഗ്രികളുടെ വിതരണവും, നിരാലംബരായ രോഗികൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതിയായ “ആതുരകിരണം” പദ്ധതിയുടെ ഉദ്ഘാടനവും ജയന്തി സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ആതുര സേവ സംഘം സെക്രട്ടറി ഡോ. ഇ.കെ വിജയകുമാർ, ലതികാ സുഭാഷ്, ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ്, അഡ്വ. ശശികുമാർ പി.ആർ. നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ആതുരദാസ് സ്വാമിയുടെ 13 -ാം സമാധി വാർഷികവും 111 -ാം ജയന്തിയും ഇന്നും നാളെയും
