ഇത്തിത്താനം ഗജമേള ഇന്ന്

ചങ്ങനാശേരി : ആന പ്രേമികള്‍ക്ക് ആവേശമായ ഇത്തിത്താനം ഗജമേള ഇന്ന്. വൈകിട്ട് 4ന് ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ നടക്കുന്ന ഗജമേളയില്‍ 14 ഗജവീരൻമാർ അണിനിരക്കും.

ഉയരക്കേമനായ കൊമ്പൻ  കാഴ്ചശ്രീബലിയില്‍ ദേവിയുടെ തിടമ്പേറ്റും. ലക്ഷണമൊത്ത ഗജവീരന് മന്ത്രി വി.എൻ വാസവൻ ഗജരാജപട്ടം സമ്മാനിക്കും. ഇന്ന് 12ന് പ്രസാദമൂട്ട്, 2ന് നാമജപലഹരി, വൈകുന്നേരം 4ന് ഗജമേള, 4.30ന് ഗജരാജപട്ടം സമ്മാനിക്കല്‍, 5ന് കാഴ്ചശ്രീബലി, തിരുമുൻപില്‍വേല, കുളത്തില്‍ വേല, 6ന് പഞ്ചാരിമേളം, രാത്രി 10ന് പുലവൃത്തംകളി, 11ന് പള്ളിവേട്ട, കളമെഴുത്തുംപാട്ടും, എതിരേല്‍പ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!