ഐബി ഉദ്യോഗസ്ഥയുടെ മരണം.. പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനായില്ല… പാസ്ബുക്ക് കണ്ടെത്തി…

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഒളിവിലുള്ള സുകാന്തിൻ്റെ വീട്ടിൽ ഇന്നലെ വീണ്ടും റെയ്ഡ് നടത്തി.റെയ്ഡിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്.

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.

മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!