സംവിധായകൻ അനുരാഗ് കശ്യപിനെതിരെ FIR രജിസ്റ്റർ ചെയ്തു…

ജയ്പൂർ : ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജയ്പൂരിലെ ബജാജ് നഗർ പോലീസ് സ്റ്റേഷനിൽ ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബ്രാഹ്മണരെ കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബർകത്ത് നഗർ നിവാസിയായ അനിൽ ചതുർവേദിയാണ് പരാതിക്കാരൻ.

ഫൂലെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അനുരാഗ് കശ്യപ് ഇട്ട പോസ്റ്റിനു വന്നൊരു കമന്റിന് നൽകിയ മറുപടി ആണ് വിവാദങ്ങൾക്ക് വഴിവച്ചത്. ‘ബ്രാഹ്മണന്മാരുടെ മേൽ ഞാൻ മൂത്രമൊഴിക്കും’ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാഗ് കശ്യപിന് നേരിടേണ്ടി വന്നു. ഇതോടെ മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!