കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു… ഒരു മരണം…

കോട്ടയം : എരുമേലിക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ടു. പമ്പാവാലി കണമലയിലാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്.

അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ‌ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ 35 പേരാണ് ഉണ്ടായിരുന്നു. ശബരിമലയിലേക്ക്  പോകുകയായിരുന്നു തീർഥാടക സംഘം.

അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!