നിലമ്പൂർ : എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോറ്റുമകനാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വര്‍.
അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ഡിജിപി ദര്‍വേഷ് സാഹിബിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അജിത് കുമാറിനെ തിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതിന് ഡിജിപിക്കെതിരെ കേസെടു ക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും പിവി അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രിക്ക് 3 മക്കളാണുളളത്. എംആര്‍ അജിത് കുമാര്‍ അദ്ദേഹത്തിന്റെ പോറ്റുമകനാണ്. മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് മക്കളില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മരുമകനാണ്. മൂന്നാമത്തെയാള്‍ കെഎം എബ്രഹാമാണ്’- പിവി അന്‍വര്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവിയായ എഡിജിപി പി വിജയന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഇക്കാര്യം കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ പൊതുസമൂഹത്തിനുമുന്നില്‍ കളളക്കടത്തുകാരനായി ചിത്രീകരിച്ചത് എംആര്‍ അജിത്കുമാറാണ്.
ഇക്കാര്യത്തില്‍ അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകില്ല. അജിത് കുമാര്‍ പക്കാ ക്രിമിനലാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട എല്ലാ കളളത്തരങ്ങളുടെയും പ്രധാനകണ്ണി അയാളാണ്. അതിനാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരി ക്കുന്ന കാലത്തോളം അജിത് കുമാറിനെ തിരെ നടപടിയുണ്ടാകില്ല’-പിവി അന്‍വര്‍ പറഞ്ഞു.