കൊച്ചി : വരാപ്പുഴയിൽ നിർമ്മാണത്തിലി രിക്കുന്ന പാലത്തിൻ്റെ ഇരുമ്പ് സപ്പോർട്ടിംഗ് ജാക്കികൾ തകർന്നു വീണു. വീടിന് മുകളിലേയ്ക്കാണ് ജാക്കികൾ തകർന്ന് വീണത്. ദേശീയപാത 66 ൻ്റെ വികസനവു മായി ബന്ധപ്പെട്ട് പണിയുന്ന പാലത്തിൻ്റെ സപ്പോർട്ടിംഗ് ജാക്കികളാണ് തകർന്ന് വീണത്. ക്രെയിന്‍ ഉപയോഗിച്ച് സപ്പോർ ട്ടിംഗ് ജാക്കികൾ അഴിച്ച് മാറ്റുമ്പോൾ വീടിന് മുകളിലേയ്ക്ക് തകർന്ന് വീഴുകയായിരു ന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ശബ്ദം കേട്ട് ഓടി അകത്തേക്ക് കയറിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്നും വീട്ടുടമസ്ഥർ പറയുന്നു. ഇതിന് മുന്നേയും സമാനമായ അപകടം ഉണ്ടായിട്ടുണ്ടെന്നും അശ്രദ്ധമായ നിർമ്മാണ പ്രവർത്തനമാണ് നടത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. കടുത്ത അനാസ്ഥയെന്ന് ഉണ്ടായതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഇരുമ്പ് സപ്പോർട്ടിംഗ് ജാക്കികൾ തകർന്നു വീണു..വീണത് വീടിന് മുകളിലേയ്ക്ക്…
