തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരില്‍ താരപ്രഭ. തെന്നിന്ത്യന്‍ സൂപ്പര്‍ താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറാണ് തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങിയത്. സിനിമാതാരവും ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷയുമായ ഖുശ്ബു സുന്ദര്‍ തൃശൂരില്‍ മഹിളാ റാലിയിലും റോഡ് ഷോയിലും പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു ഖുശ്ബുവിന്റെ തൃശൂരിലെ പ്രസംഗം. കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നും എല്‍ഡിഎഫ് ജയിക്കുമെന്ന് പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്നും അവര്‍ പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്ക് കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച റോഡ് ഷോ തൃശൂര്‍ കോര്‍പ്പറേഷന്‍ മുമ്പിലാണ് സമാപിച്ചത്. കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന പ്രതീക്ഷയും ഖുശ്ബു പങ്കുവച്ചു.
