പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ചാപ്പലിൽ എത്തി… കണ്ടത്…

കോട്ടയം : കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം. കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ 6 ന് ചാപ്പലിൽ എത്തിയപ്പോഴാണു മോഷണം നടന്നതായി അറിഞ്ഞത്. അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയും ജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.

അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി ഇടവക വികാരി ഫാ.തോമസ് ചേക്കോന്തയിൽ, കൈക്കാരന്മാരായ ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം, കൊച്ചുമോൻ പന്തിരുപറചിറ എന്നിവർ അറിയിച്ചു.

കുമരകം സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.  ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!