മിനറൽ വാട്ടർ ഏജൻസി തുടങ്ങാൻ കൈക്കൂലി.. നഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

കോഴിക്കോട് : ഫറോക്കിൽ നഗരസഭാ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. ക്ലീൻ സിറ്റി മാനേജർ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.

മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ സ്ഥലം സന്ദർശിക്കുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് കണ്ടെത്തി. മുമ്പും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ, വിജിലൻസിൻ്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!