പൊങ്കാലയിടാൻ എത്തിയ 65കാരിയുടെ മാല പൊട്ടിച്ചു വനിതാ സംഘം…

തിരുവനന്തപുരം : പൊങ്കാല അർപ്പിക്കാനെത്തിയ വയോധികയെ ആക്രമിച്ച് സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ.

ഇവർ ഉത്തരേന്ത്യൻ മോഷണ സംഘത്തിലുള്ളവരാണെന്നും ആറ്റുകാൽ പൊങ്കാല ലക്ഷ്യമാക്കി എത്തിയവരെന്നും പൊലീസ്.

ശംഖുംമുഖത്തെ ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ വർക്കല ചിറയന്നൂർ സ്വദേശിയായ രാധാമണിയുടെ (65) കഴുത്തിൽ കിടന്ന രണ്ടു പവനോളം തൂക്കം വരുന്ന മാല കവരാൻ ശ്രമിച്ച റോഷിനി (20), മല്ലിക (62), മഞ്ജുള (40) എന്നിവരെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!