സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി സഭ. ക്രൈസ്തവർ ഏത് പാർട്ടിയിൽ ചേരണമെന്ന് സജി ചെറിയാൻ തീരുമാനിക്കേണ്ട കാര്യമില്ല

കൊച്ചി: പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത ക്രിസ്തീയ നേതാക്കൾക്കെതിരെ “വൈൻ കുടിച്ച് രോമാഞ്ചമുണ്ടായി” എന്ന പ്രസ്താവനയിറക്കിയ സജി ചെറിയനെതിരെ രൂക്ഷ വിമർശനവുമായി സഭ.

ഭരണ ഘടനയെ മാനിക്കാത്തതിന് മന്ത്രിസ്ഥാനം പോയ ആളാണ് സജി ചെറിയാൻ, അങ്ങനെയുള്ള ആൾ സഭയെ വിമർശിക്കാൻ വരണ്ട. സഭ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണം എന്ന് തീരുമാനിക്കാൻ സജി ചെറിയാൻ ആളല്ല കെ സി ബി സി വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പള്ളി തുറന്നടിച്ചു.

സമൂഹത്തിലെ ഉന്നതരായ വ്യക്തികൾക്കെതിരെ ഉപയോഗിക്കാൻ പ്രേത്യേക നിഘണ്ടു ഉള്ള പാർട്ടിയാണ് സി പി എം. അത്തരം ഒരു സ്കൂളിൽ നിന്നും വരുന്നവരുടെ അടുത്ത് നിന്നും കൂടുതൽ മാന്യതയൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ സി ബി സി വക്താവ് പറഞ്ഞു.

ക്രൈസ്തവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണം, ചേരേണ്ട എന്ന് മറ്റ് പാർട്ടിയിൽ ഉള്ള ആൾക്കാർ അല്ല പറയേണ്ടത്. രാജ്യത്തിൻറെ പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നിനാണ് പോയത്. അതും ക്രൈസ്തവരുടെ ഒരു പ്രധാനപ്പെട്ട തിരുനാൾ ദിവസം, ക്രിസ്തിയാനികൾ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി വിളിച്ചത്. അതിൽ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല എന്നാണ് സഭ നിലപാട്. അത് രാജ്യത്തോടുള്ള ക്രിസ്തിയാനികളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. അതിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇടപെടേണ്ട ആവശ്യമില്ല. സഭ വ്യക്തമാക്കി.

സജി ചെറിയാനെ കൂടാതെ കെ ടി ജലീലും സഭ്യമല്ലാത്ത രീതിയിൽ പുരോഹിതർ പ്രധാനമന്ത്രിയെ കണ്ടതിൽ പ്രതികരിച്ചു, ഭരിക്കുന്ന പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നിലപാട് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!