പാലാ : പി സി ജോർജിന്റെ ലവ് ജിഹാദ് പ്രസംഗത്തിൽ കേസെടുത്തേക്കില്ലെന്ന് പൊലീസിന് നിയമപദേശം. പി സി ജോർജിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. ജോർജിന്റെ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം.
പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിൽ 41 പേരെ മാത്രമാണ് മടക്കി എത്തിക്കാൻ കഴിഞ്ഞതെന്നുമായിരുന്നു ജോർജിന്റെ പ്രസംഗം. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിലാണ് നിലവിൽ പിസി ജോർജ്.