കോട്ടയം : ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സിനിമകൾക്കപ്പുറം ഭാരത് വുഡ് സിനിമകൾ ഉണ്ടാവണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ.
ലോകസിനിമകളെ ഭാരതത്തിലേക്ക് കൊണ്ടുവരിക എന്നതുപോലെ ഭാരതീയ ജീവിതത്തെ ലോക സമക്ഷം അവതരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം സിഎംഎസ് കാമ്പസ് തീയറ്ററിൽ തമ്പ് ഫിലിം സൊസൈറ്റിയുടെ അരവിന്ദം ഹ്രസ്വ ചലച്ചിത്രോത്സവം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം.
ആഗോള സിനിമ ഇക്കാലത്ത് ഭാരതീയ ജീവിതത്തെ ഉൾക്കൊള്ളുന്നുണ്ട്.
2014ൽ ഇറങ്ങിയ ക്രിസ്റ്റഫർ നോളൻ്റെ ഇൻ്റർ സ്റ്റെല്ലാർ മുന്നോട്ടു വയ്ക്കുന്നത് ഭൂമി വാസയോഗ്യമല്ലാതാവുമ്പോൾ ബദലൊരു ആവാസ വ്യവസ്ഥ തേടിയുള്ള യാത്രയാണ്.
അതിൽ അവതരിപ്പിക്കുന്ന ഇന്ദ്രാസ് നെറ്റ് അടക്കമുള്ളവ ഭാരതീയമായ ജീവിതത്തെ പരിഹാരമായി നിർദേശിക്കുന്നുണ്ട്.
ലോകം ഇൻ്റർ സ്റ്റെല്ലാർ കാണുമ്പോൾ ഇവിടെ പി കെ ആണിറങ്ങിയത്. സിനിമ നമ്മുടെ സാമൂഹികജീവിത സംസ്കൃതിയെ അപമാനിക്കുക എന്നത് സിനിമയുടെ ലക്ഷ്യമാകരുത്, നന്ദകുമാർ പറഞ്ഞു.
ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സിനിമകൾക്കപ്പുറം ഭാരത് വുഡ് സിനിമകൾ ഉണ്ടാവണം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ
