കോഴിക്കോട് : അമ്പായത്തോടില്‍ പൊലീസിനെ കണ്ടതോടെ എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവ്. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പിടിയിലായത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് കവര്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഈ സമയത്ത് കവറോടെ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പരിശോധനയില്‍ വെള്ളത്തരിയുള്ള കവര്‍ വയറ്റിലുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. എംഡിഎംഎ കൈവശം വച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോഴിക്കോട് അമ്പായത്തോടില്‍ പൊലീസിനെ കണ്ടതോടെ എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവ് !!
