കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡിന്റെ പോരാട്ടം 205 റൺസിൽ അവസാനിച്ചു. സ്പിന്നർ വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ന്യൂസ്‌ലൻഡിനെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റിന് 249 റൺസാണെടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ശ്രേയസ് അയ്യർ നേടിയ 79 റൺസും അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്തി ഹാർദിക് പാണ്ഡ്യ നേടിയ 45 റൺസുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അക്സർ പട്ടേൽ 42 റൺസെടുത്തു. ന്യൂസ്‌ലൻഡിനു വേണ്ടി മാറ്റ് ഹെൻറി 5 വിക്കറ്റുകൾ നേടി. ന്യൂസ്‌ലൻഡിന്റെ മികച്ച ഫീൽഡിംഗും കൃത്യമായ ബൗളിംഗ് മാറ്റങ്ങളുമാണ് വലിയ സ്കോർ നേടുന്നതിൽ നിന്ന് ഇന്ത്യയെ തടഞ്ഞത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസ്‌ലൻഡിന് നാലാം ഓവറിൽ തന്നെ ആദ്യ പ്രഹരമേറ്റു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ രചിൻ രവീന്ദ്രയെ ഉഗ്രനൊരു ക്യാച്ചിലൂടെ അക്സർ പട്ടേൽ പുറത്താക്കി. വിൽ യംഗും കെയ്ൻ വില്യംസണും തമ്മിലുള്ള കൂട്ടുകെട്ട് അപകടകരമായി മുന്നേറുന്നതിനിടയിലാണ് വരുൺ ചക്രവർത്തിയുടെ ഉജ്ജ്വലമായൊരു പന്തിൽ യംഗ് പുറത്തായത്. ഡാരിൽ മിച്ചൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!