തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആനവിരണ്ട് കൂട്ടാനയെകുത്തി. ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് വിരണ്ടത്.
ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ കുത്തി. അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി.
മുകളിലുണ്ടായിരുന്ന കീഴ്ശാന്തി താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉ്ണ്ണിക്കുട്ടന്‍ ശാസ്താം നടയ്ക്ക് സമീപത്തേക്കാണ് ഓടിയത്. രണ്ട് ആനകളെയും തളച്ചു. ഇതീനിടയിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഭക്തജനങ്ങൾ നാല് ദിക്കിലേക്ക് പരക്കം പാഞ്ഞു.
കീഴ്ശാന്തിമാര്‍ക്കും ചിലഭക്തര്‍ക്കും നിസാര പരിക്കുകള്‍ ഉണ്ട്. വൈകിട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിലായിരുന്നു സംഭവം. രണ്ടാംവലത്തിന് ഗരുഡമാടത്തറയ്ക്ക് സമീപം എത്തിയപ്പോഴാണ് ആനവിരണ്ടത്.
പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.
കീഴ്ശാന്തിമാരായ ശ്രീകുമാര്‍, അനൂപ്, എന്നിവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
രാവിലെ ശ്രീബലിക്ക് ഇടയില്‍ വേണാട്ടുമുറ്റം ആന തെറ്റിയിരുന്നു. ഈ ആനയെ വീണ്ടും എഴുന്നള്ളിച്ചതാണ് കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.