ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

മരണകാരണത്തിൽ വ്യക്തത വന്നിട്ടില്ല. കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത് . ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നുമാണ് വിദ്യാർത്ഥി താഴേക്ക് വീണത്.

ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!