പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ കെട്ടിട നികുതി കുടിശ്ശിക മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി.

താഴെപ്പറയുന്ന സ്ഥലങ്ങളിൽ വച്ച് കെട്ടിട നികുതി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും കെട്ടിടനികുതി ഏത് ക്യാമ്പ് കളക്ഷൻ സെന്ററുകളിലും പൊതുജനങ്ങൾക്ക് അടയ്ക്കാവുന്നതാണ്. 

03/03/2025 തീയതിയിൽ സഹൃദയ ഗ്രന്ഥശാല കുറ്റിക്കൽ ബാങ്ക് പടി,
04/03/2025  സർവീസ് സഹകരണ ബാങ്ക് ഓർവയൽ,
05/03/2025 പൂതകുഴി അംഗൻവാടി,
06/03/2025 നവജീവൻ ലൈബ്രറി പാറാമറ്റം,
07/03/2025 സർവീസ് സഹകരണ ബാങ്ക് വെള്ളൂർ,
08/03/2025 ഗ്രാമറ്റം അംഗൻവാടി,
10/03/2025 മൈലക്കാട്ട് ബിൽഡിംഗ് ഇല്ലിവളവ് എന്നീ സ്ഥലങ്ങളിൽ കളക്ഷൻ സെന്ററുകൾ ഉണ്ടായിരിക്കുന്നതാണ്.

മാർച്ച് മാസത്തിലെ ഞായറാഴ്ച അടക്കമുള്ള പൊതു അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് കെട്ടിട നികുതി സ്വീകരിക്കുന്നതാണ്. നികുതി ദായകർ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!