പാലാ : കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു.
ജോലി കഴിഞ്ഞു മടങ്ങിയ ഇവൻ്റ്സ് ടീം അംഗങ്ങൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഇളപ്പുങ്കൽ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മതിലിൽ ഇടിച്ചത് .
അപകടത്തിൽ പരിക്കേറ്റ ഒഡീസ സ്വദേശികളായ ശിവ (24), മുന്ന (23) പ്രദത്ത് (25) പ്രഭുൽ (28)മുണ്ടക്കയം സ്വദേശി ജോയൽ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
