കൂരോപ്പട : ലഹരി വിരുദ്ധ പോരാട്ടത്തിന് ഹെൽത്ത് ക്ലബ്ബുകൾക്കും കലാ കായിക വേദികൾക്കും നിർണായക പങ്ക് ഉണ്ടെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു. ഇടയ്ക്കാട്ടുകുന്ന് പള്ളിയുടെ സെന്റ്.
ഡയനേഷ്യസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

കൂരോപ്പടയിലെ സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ ചേർന്ന സമ്മേളനത്തിൽ ഡയനേഷ്യസ് ഫോറം പ്രസിഡന്റ് ഇടവക വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ അമ്പിളി മാത്യൂ, റ്റി.എം ജോർജ് , അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, ഇടവക സഹവികാരി ഫാ.അലക്സാണ്ടർ ജോസഫ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് പീലിപ്പോസ്, ഫാ. സോണി കുര്യൻ, സെന്റ്. ഡയനേഷ്യസ് ഫോറം ഭാരവാഹികളായ സോണി താന്നിക്കൽ, സന്തോഷ് വർഗീസ്, സംഗീതാ മാത്യൂ, ജയേഷ് കുര്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.
കൂരോപ്പടയിലെ കുരിശടിയിൽ നിന്ന് ഇടയ്ക്കാട്ടുകുന്ന് പള്ളിയിലേക്ക് നടന്ന കൂട്ട നടത്തത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ , ജനപ്രതിനിധികൾ, വികാരിമാർ, ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.