കണ്ണൂരില്‍ വഴിതടഞ്ഞ് സമരം: നോട്ടീസ് കിട്ടി, മടക്കി പോക്കറ്റിലാക്കി, ചൂടുകാലത്ത് ജയിലില്‍ പോകാൻ ആഗ്രഹിക്കുന്നു: എംവി ജയരാജന്‍

കണ്ണൂര്‍ : കണ്ണൂരില്‍ റോഡ് തടസ്സപ്പെടുത്തി സിപിഎം സമരം. ഹെഡ് പോസ്റ്റ്‌ഓഫീസിന് മുന്നിൽ ആണ് ഉപരോധം സംഘടിപ്പിച്ചത് കാർഗില്‍- യോഗശാല റോഡിലാണ്.നാല് വരി റോഡില്‍ പന്തല്‍ കെട്ടിയും കസേര നിരത്തിയുമായിരുന്നു സമരം . റോഡ് തടഞ്ഞുള്ള സമരത്തിൽ കണ്ണൂർ ടൌണ്‍ പൊലീസ് കേസെടുത്തു.

പതിനായിരങ്ങള്‍ പങ്കെടുത്താല്‍ വഴി തടസ്സപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു . യാത്രക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റൊഫീസ് വേറെയില്ല.കോടതി വിചാരിച്ചാല്‍ സമരം ആവശ്യമില്ല.കേന്ദ്രം കേരളത്തിന്‌ സഹായം നല്‍കണം എന്ന് കോടതി ഉത്തരവിട്ടാല്‍ മതി

മാധ്യമങ്ങള്‍ ജഡ്ജിമാരെ പ്രകോപിപ്പിക്കാൻ എല്ലാം പകർത്തിയിട്ടുണ്ട്. ഇങ്ങനെ ഒന്ന് പറഞ്ഞത് ചാനലുകാർ വാർത്തയാക്കിയതിനെ തുടർന്നാണ് ജയിലില്‍ കഴിയേണ്ടി വന്നത്
ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാൻ ആഗ്രഹിക്കുന്നു. വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്.അത് മടക്കി പോക്കറ്റില്‍ ഇട്ടിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!