പനാജി : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ. ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ 2-0ത്തിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീണത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായി അവസാനിച്ചു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോവ ലീഡെടുത്തു. 46, 73 മിനിറ്റുകളിലാണ് ഗോവ ഗോളുകള്‍ നേടിയത്.
46ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പൊളിച്ച് ഇകെര്‍ ഗ്വരോക്‌സേനയാണ് ലീഡ് സമ്മാനിച്ചത്. മുഹമ്മദ് യാസിറാണ് രണ്ടാം ഗോള്‍ ടീമിനു സമ്മാനിച്ചത്.
ജയത്തോടെ 42 പോയിന്റുമായി എഫ്‌സി ഗോവ രണ്ടാം സ്ഥാനത്ത്. 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്ത്.