ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ മുദ്രാവാക്യവും ലോഗോയും കോൺഗ്രസ് പുറത്തിറക്കി. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണുഗോപാൽ എന്നിവരാണ് മുദ്രാവാക്യവും ലോഗോയും പുറത്തിറക്കിയത്.
‘ന്യായ് കാ ഹഖ് മിൽനെ തക്’ (നമുക്ക് നീതി കിട്ടും വരെ) എന്നതാണ് പുതിയ മുദ്രാവാക്യം. ജനുവരി 14 മുതൽ ആണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്.