മഹല്ല് കമ്മിറ്റിയിലെ ബോർഡ് മീറ്റിങ്ങിൽ ചേരിതിരിഞ്ഞ് സംഘർഷം…പിന്നാലെ യുവാവിനെ…

മലപ്പുറം  : പെരുമ്പടപ്പിൽ യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി സുബൈറിനാണ് മർദനമേറ്റത്. പരിക്കേറ്റ സുബൈറിനെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഇന്നലെ വൈകിട്ട് പുത്തൻപള്ളി മഹല്ല് കമ്മിറ്റിയിലെ ബോർഡ് മീറ്റിങ്ങിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുബൈറിന് മർദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!