എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

പന്തളം : എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.
പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തേ കടയിലേക്ക് കയറി.
ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയാ യിരുന്നു.

രാവിലെ 7 മണിയോടെ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം .
അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെ ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു

ഇവരെ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എം സി റോഡിൽ ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!