ബ്രൂവറി അനുമതി.. കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷനേതാവ്…

ബ്രൂവറി വിവാദത്തിൽ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുമതി നൽകിയതിൽ മറ്റ് വകുപ്പുകളുമായി ആശയവിനിമയം നടന്നില്ലെന്ന് കാബിനറ്റ് നോട്ടിൽ പറയുന്നു. കൃഷി-ജല വകുപ്പുകളുമായി ആലോചിച്ചില്ല.

അതിനിടെ ബ്രൂവറിയില്‍ എതിർപ്പ് പരസ്യമാക്കി സിപിഐ മുഖ പത്രം.ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം. വെള്ളം മദ്യനിർമാണ കമ്പനിക്ക് വിട്ടു നൽകിയാൽ നെൽകൃഷി ഇല്ലാതാവും .സംസ്ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലേഖനത്തിൽ പറയുന്നു. പാർട്ടി ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയുടേതാണ് ലേഖനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!