കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂർ  : തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണനാ(73)ണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.

വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!