ഈഡൻ ഗാർഡൻസിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം, 5 മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിൽ

ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ. 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 7 വിക്കറ്റും 41 ബോളും ബാക്കി നിൽക്കെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റ്സ്മാൻ അഭിഷേക് ശർമ്മയുടെ റെക്കോർഡ് ഫിഫ്റ്റിയും കൊൽക്കത്ത സാക്ഷ്യം വഹിച്ചു നേടി. വെറും 20 പന്തിൽ നിന്നാണ് ശർമ്മ 50 റൺസ് തികച്ചത് . ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധശതകമാണിത്. വെറും 34 പന്തിൽ നിന്ന് 79 റൺസ് നേടി അദ്ദേഹം ഇന്ത്യയെ വിജയത്തിന്റെ തൊട്ടരികിൽ വരെയെത്തിച്ചിട്ടാണ് പുറത്തായത് യുവരാജ് സിംഗിന്റെ പ്രിയ ശിക്ഷ്യൻ 8 സിക്സറുകളും 5 ഫോറുകളുമാണ് ഇന്നിങ്സിൽ സ്വന്തമാക്കിയത്.

മഞ്ഞുവീഴ്ച രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നവരെ തുണക്കുന്നതിനാൽ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് തന്റെ ആദ്യ രണ്ട് ഓവറുകളിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെയും ബെൻ ഡക്കറ്റിനെയും പുറത്താക്കി ഗംഭീര തുടക്കം ഇന്ത്യക്ക് നൽകി.

അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി, 23 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 132 റൺസിന് ഓൾഔട്ടാകാൻ കഴിഞ്ഞു. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ (44 പന്തിൽ 68) ആണ് സന്ദർശകരുടെ ടോപ് സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!