യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു.
ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്‍റായി ജെഡി വാന്‍സനും അികാരമേറ്റു.2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്. ട്രംപിന്റെ രണ്ടാം വരവ് അമേരിക്കയ്ക്ക് വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അമ്മ നൽകിയ ബൈബിൾ സാക്ഷി.. അധികാരമേറ്റ് ട്രംപ്.. ഉത്സവമാക്കി സത്യപ്രതിജ്ഞ…
