അസഹ്യമായ ഇടുപ്പ് വേദന; പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മുട്ടയിട്ട് പെരുകിയ നാടവിര; യുവാവ് ഗുരുതരാവസ്ഥയിൽ

ഫ്‌ലോറിഡ: അസഹ്യമായ ഇടുപ്പ് വേദനയുമായി എത്തിയ യുവാവിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച. ശരീരത്തിൽ മുട്ടയിട്ട് പെരുകി നാടവിരയെയാണ് സ്‌കാനിംഗിൽ കണ്ടെത്തിയത്. ഫ്‌ലോറിഡയിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർ പങ്കുവച്ച സ്‌കാൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഫ്‌ലോറിഡ സർവ്വകലാശാലയിലെ എമർജൻസി വിഭാഗം ഡോക്ടറാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്.ഏറ്റവും ഭയപ്പെടുത്തിയ എക്‌സ് റേ എന്ന് വിശദമാക്കിയാണ് ഡോ സാം ഗാലി സ്‌കാൻ ചിത്രം പുറത്ത് വിട്ടിട്ടുള്ളത്. പാകം ചെയ്യാത്ത പന്നി ഇറച്ചി കഴിച്ചതാണ യുവാവിന്റെ ഗുരുതരാവസ്ഥയ്ക്ക് കാരണം. ഇതിന് പിന്നാലെ ശരീര കോശങ്ങളിലേക്കും നാടവിര അതിക്രമിച്ച് കയറി. ശരീര കലകൾ നശിക്കുകയും യുവാവിന് ഇതിന് പിന്നാലെ അണുബാധയുണ്ടാവുകയുമാ യിരുന്നു. ഇടുപ്പിലും കാലുകളിലുമായി ചെറിയ അരിമണികൾ പോലെ എണ്ണിയാലൊടുങ്ങാത്ത നാടവിരകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത്.

ഈ അപകടകകാരികളായ നാടവിരകൾക്ക് യുവാവിന്റെ ശരീരത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനാകും. തലച്ചോറിലും നാഡീ വ്യവസ്ഥയേയും നാടവിര ബാധിക്കുന്നത് അപകടകരമായ സാഹചര്യമാണിതെന്ന് ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. ഇടുപ്പ് വേദന അസഹ്യമായതിന് പിന്നാലെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. 2021 മുതൽ പോർച്ചുഗലിൽ വിവിധ ആശുപത്രികളിൽ യുവാവ് ചികിത്സ തേടുന്നു. ഈ ചികിത്സയൊന്നും ഫലിക്കാതെ വന്നതോടെയാണ് ലുവാവ് യുവാവ് ഫ്‌ലോറിഡയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!