ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു…4 പേർക്ക്…

താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്.

ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!