കല്പറ്റ : വയനാട്ടിൽ യുവാക്കൾ റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവ് മാതൻ്റെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി.
വയനാട് കൂടൽക്കടവിൽ കാറുകൊണ്ട് വലിച്ചിഴച്ച മാതൻ ഇപ്പോഴും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടയ്ക്കാൻ ഉണ്ടായിരുന്നത് 261 രൂപ മാത്രമായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് KSEB ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരിയത്. പണം അടയ്ക്കാനുള്ള വിവരം അറിയില്ലായിരുന്നു എന്ന് വീട്ടുകാർ അറിയിച്ചു. നാളെ രാവിലെ പണമടയ്ക്കാൻ തയ്യാറെന്നും അവർ അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥൻ ഫ്യൂസ് ഊരി മടങ്ങി എന്ന് വീട്ടുകാർ പറഞ്ഞു.
