ആംബുലൻസ് സ്പീഡിൽ ആശുപത്രി മുറ്റത്തേക്ക് ഓടിച്ചുകയറ്റി കെഎസ്ആർടിസി…

തിരുവല്ല : യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് ആംബുലൻസ് ആയി മാറി കെഎസ്ആർടിസി ബസ്.

ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ ബസ് വളരെ വേഗം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.

പ്രധാന റോഡിൽ ബ്ലോക്ക് ആയതിനാൽ മറ്റു വഴിയിലൂടെയാണ് കെഎസ്ആർടിസി ബസിൽത്തന്നെ വേഗം ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ യാത്രക്കാരി പിന്നീട് ആരോഗ്യനില വീണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!