കൊച്ചി : എറണാകുളം രാജേന്ദ്ര മൈതാനിയിൽ 2025 ഫെബ്രുവരിയിൽ നടക്കുന്ന ശ്രീമുത്തപ്പൻ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ പതിനയ്യായിരത്തി ലധികം ഭക്തരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. യോഗം ടി.ജെ വിനോദ് എംഎൽഎ ഉദ് ഘാടനം ചെയ്തു.
ബാലകൃഷ്ണൻ പെരിയ ചെയർമാനും, ശ്യാം മേനോൻ ജനറൽ കൺവീനറും, ഷാജി പവിത്രം ട്രഷററുമായുള്ള 501 അംഗ ആഘോഷ കമ്മിറ്റിക്കാണ് രൂപം നൽകിയത്. പതിനൊന്ന് സബ് കമ്മിറ്റികളും നിലവിൽ വന്നു.
ഫെബ്രുവരി 15 ന് വൈകുന്നേരം മൂന്ന് മണിക്ക് ശ്രീമുത്തപ്പന്റെ മലയിറക്കലോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കളിക്കപ്പാട്ടിന് ശേഷം വൈകുന്നേരം ആറ് മണിക്ക് ശ്രീമുത്തപ്പന്റെ വെള്ളാട്ടം അരങ്ങിലെത്തും.
ഉത്സവത്തിന്റെ ഭാഗമായി സാംസ് കാരിക ആധ്യാത്മിക സമ്മേളനങ്ങളും, വിവിധ കലാപരിപാടികളും അരങ്ങേറും. 16ന് പുലർച്ചെ 4 മണിക്ക് ശ്രീമുത്തപ്പനും തിരുവപ്പനയും അരങ്ങിലെത്തി ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകും. മ ഹോത്സവത്തിന്റെ ലോഗോ പ്രകാശനവും നടന്നു.
