ഗുരുവായൂർ ഏകാദശി ഇന്ന്

തൃശൂർ : ഗുരുവായൂർ ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് ഭക്‌തജന പ്രവാഹം ആരംഭിച്ചു.
ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ 3 മുതൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാണ്.

ഇന്നു രാത്രിയിലും പൂർണസമയം ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്ന് കാലത്ത് 6.30ന് ഒരാനയുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്. ക്ഷേത്രത്തിൽ രാവിലെ കാഴ്ച്‌ചശീവേലിക്ക് മേളം അകമ്പടിയാകും. രാത്രി 11ന് പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!